ഓ മനമേ (പ്രിയപ്പെട്ട നാട്ടുകാരേ )
This page was generated on May 13, 2024, 9:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅജി സരസ്
ഗാനരചനവി വിഷ്ണുദാസ്
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:22.

ഓ...മനമേ...മിഴിനീര്‍ മായുമോ
നിന്‍ സാന്ത്വനം ഇരുളില്‍ മാഞ്ഞുപോയ്‌
യാത്ര നീ ചൊല്ലുവാന്‍ മറന്നുവോ
ഈ ജന്മം കയ്പ്പായെന്‍ മുന്നില്‍
നിന്നോര്‍മ്മപ്പൂവുകള്‍ മാത്രമായ്‌.....

എന്നും എന്നെ തഴുകീടുന്നു കാറ്റായ്
രാവില്‍ നീയും സുഗന്ധമെന്നോ
മണ്ണില്‍ ഇന്നും ഉരുകീടുന്നു നോവിന്‍
കൂട്ടില്‍ ഞാന്‍ തനിയെ.........
താരിനാൽ പാറവേ....ഓ...ദൂതുമായ്‌ പോരുമോ...
മഴയായി മിഴിയോരം പൊഴിയാന്‍ വരൂ....വരൂ...

എന്നും ഒന്നായ് കളിയാടീടും തൊടിയില്‍
മാമ്പൂ പോലും വിതുമ്പീ.........
എന്നും പോകും തിറയാടീടും കാവില്‍
മൌനം പോലും തേങ്ങി..........
നെഞ്ചിലെ വേനലില്‍..ആ...തീർത്ഥമായ് പെയ്യുവാന്‍
കുളിരേകാന്‍ പുലര്‍മഞ്ഞിന്‍ കണമായ് വരൂ..വരൂ...

(ഓ...മനമേ.....മിഴിനീര്‍ മായുമോ)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts