പുഴ പോയി (പുണ്യം അഹം )
This page was generated on May 17, 2024, 6:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
ഗാനരചനനെടുമുടി ഹരികുമാർ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീജിത്ത് രവി ,നിഷാന്ത് സാഗർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:22.
പുഴപോയി ..മഴപോയി ..
പുളിനങ്ങളില്‍ നേര്‍ത്ത
ജലമര്‍മ്മരത്തിന്റെ ചേലുപോയി .
ഹരിതാഭപോയ്പ്പോയ്
സുഗന്ധവും കുളിരുമായ്...
ഒരു തെന്നലെത്താത്ത കാലമായി .
കരിമേഘമില്ലാത്ത പകലുപോല്‍
കനകാഭ ചൊരിയുന്ന നക്ഷത്രമണ്ഡലംപോല്‍
ഒരു സ്വപനമുണ്ടുള്ളില്‍ അതുമാത്രമാണിനി
വിപണനം ചെയ്യുവാന്‍ ഏകവസ്തു .
കുളിമറക്കാം കൊച്ചുകൂട്ടരേനമ്മള്‍ക്കു
കുളിയും കളിയും മറന്നിരിക്കാം ...
കുടിനീരിനായ് കുമ്പിള്‍കുത്തിയ കയ്യുമായ്
തെരുവ് തോറും നടന്നിരവ്തേടാം
ഗതിമാറിയൊഴുകട്ടെ പമ്പയെന്നാലെന്തു
ഗതി നമ്മള്‍ മുന്നോട്ടൊരുക്കയല്ലേ
തലതിരിഞ്ഞാലെന്തു തലയിലെങ്കിലെന്ത-
റിയില്ലവയുടെ പാഠഭേദം .
ഒരു കൈക്കുടന്നത്തെളിനീരുമായ്
കടവില്‍ ഒരുമാത്രയങ്ങിനെ നിന്നിടുമ്പോള്‍
പിറകില്‍നിന്നാരോ വിളിച്ചു ചൊന്നിടുന്നു
വിലതന്നു വേണം ജലമെടുക്കാന്‍
അത്കേട്ട് ഞെട്ടിത്തെറിച്ചു കയ്യില്‍നിന്നു
ജലമത്രയും വീണുചിതറിടുമ്പോള്‍
കഠിനകാലത്തിന്റെ കല്പടവില്‍നിന്നു
നിലവിളിയോരോന്നുയര്‍ന്നുകേള്‍പ്പു
വിലതരില്ലാര്‍ക്കുമീ നദിയമ്മയാണന്റെ
വിലയറിയാത്തൊരു നിധിയുമാണ് .
വിലതരില്ലാര്‍ക്കുമീ നദിയെന്റെയുയിരാണ്
വിമലജന്മാര്‍ജിത പുണ്യമാണ് ..... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts