പ്രണയാതുരമാം (ശിവപുരം )
This page was generated on May 7, 2024, 1:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഗോകുല്‍ കൃഷ്ണ
ഗാനരചനഅജിത് കെ ജോസഫ്
ഗായകര്‍ഷെൻബഗർ രാജ് ,ദുർഗ്ഗ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാല ,ധന്യമേരിവർഗ്ഗീസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:13.

പ്രണയാതുരമാം മിഴിനീര്‍മണിയില്‍
പതിവായു് വിരിയും പനിനീര്‍മലരേ‌
തളിരിടും വസന്തമാം നീ
മധുരമാം നൊമ്പരം നീ
(തളിരിടും )
മൂളിടാം തോടിരാഗവേണുവില്‍ നീ
പാടിടാതെ കാവ്യമായു് പുണരാന്‍ വാ

പ്രണയാതുരമാം മിഴിനീര്‍മണിയില്‍
പതിവായു് വിരിയും പനിനീര്‍മലരേ‌

മദനവസന്തം മൊഴിയില്‍ പോഴിയും
നിത്യാനുരാഗം നീ
നീയെന്‍ നിറമാറില്‍ മധു നുകരും ശലഭമായു്
(മദനവസന്തം )
വഴിയിലൊന്നായിച്ചേരാം
നമ്മളൊന്നായിപ്പാടാം
(മണിയിലൊ.. )
വാടിടാത്തൊരീ പൂങ്കാവനിയില്‍ നീ
പാതിവിരിയും തേന്‍നിലാവായു് വാ
(പ്രണയാതുരമാം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts