മിണ്ടാതെ മിണ്ടുന്നു (ശിവപുരം )
This page was generated on May 4, 2024, 11:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഇഷാന്‍ ദേവ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ശ്രീകുമാർ വാക്കിയിൽ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാല ,ധന്യമേരിവർഗ്ഗീസ്
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2012 06:03:32.

(സ്ത്രീ) മിണ്ടാതെ മിണ്ടുന്നു നീയെന്റെ കാമനയില്‍
കാണാതെ കാണുന്നു ഞാന്‍ നിന്നെ ഓര്‍മ്മകളില്‍
സിരയില്‍ നീ പകരാമോ
സ്നേഹത്തിന്‍ മൃദുസുരരാഗം
മുന്നില്‍ വിടരുമോ പുതിയൊരു വസന്തം
എന്നെ അറിയുമോ നിന്നുടെ ഹൃദന്തം
എന്‍ നെഞ്ചിനുള്ളില്‍ ഇന്നഞ്ചിതളായി
വിടര്‍ന്ന താരമേ

(പു) കാറ്റിന്‍ തനുവിരല്‍ മിഴിനീരില്‍ തഴുകവേ
ആരോ അരികിലായി ചിരി തൂകി മധുരമായി
(സ്ത്രീ) (കാറ്റിന്‍ )
(പു) നിറങ്ങളായി വിടര്‍ന്നു നീ ത്രിസന്ധ്യയായി മാറവേ
(സ്ത്രീ) കണങ്ങളായി അടര്‍ന്നു നീര്‍ത്തടങ്ങളില്‍ ഉതിരും
(പു) നീ ആലോലം ആടുന്നൊരാറ്റുവഞ്ചി പോലവേ

(സ്ത്രീ) നോവിന്‍ തുടികളില്‍ മെയ്യാടും മേളനം
ഏതോ മുരളിയില്‍ ചുടുശ്വാസം ഹിന്ദോളമായി
(പു) (നോവിന്‍ )
(സ്ത്രീ) അറിഞ്ഞു ഞാന്‍ അലിഞ്ഞു ഞാന്‍
അതുല്യമാം അഴകിതില്‍
(പു) കവിഞ്ഞു ഞാന്‍ കലര്‍ന്നു ഞാന്‍
‌കടഞ്ഞുവേ മഴികളാല്‍
(സ്ത്രീ) നീ കാതോരം പെയ്യുന്നൊരാദ്യരാഗമേഘമായി

(സ്ത്രീ) മിണ്ടാതെ മിണ്ടുന്നു നീയെന്റെ കാമനയില്‍
കാണാതെ കാണുന്നു ഞാന്‍ നിന്നെയോര്‍മ്മകളില്‍
(പു) സിരയില്‍ നീ പകരാമോ
സ്നേഹത്തിന്‍ മൃദുസുരരാഗം
(സ്ത്രീ) മുന്നില്‍ വിടരുമോ പുതിയൊരു വസന്തം
എന്നെ അറിയുമോ നിന്നുടെ ഹൃദന്തം
എന്‍ നെഞ്ചിനുള്ളില്‍ ഇന്നഞ്ചിതളായി
വിടര്‍ന്ന താരമേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts