ഭൂമിയിതു (ശിവപുരം )
This page was generated on April 28, 2024, 9:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഇഷാന്‍ ദേവ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,ഇഷാന്‍ ദേവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാല ,ഇന്ദ്രൻസ് ,ഗിന്നസ് പക്രു (അജയകുമാർ)
ഗാനത്തിന്റെ വരികള്‍
Last Modified: April 08 2012 09:17:15.
 
തിത്തൈ തോം തക തൈ തൈ തോം തക
തിത്തൈ തിത്തൈ തിത്തൈ തോം

പാടട്ടോം
ഭൂമിയിതു മുക്കാല്‍ വെള്ളം
സൗരയൂഥം ചുറ്റും വള്ളം
രണ്ടടിച്ചാല്‍ ഞാനും നീയും ചുണ്ടന്‍വള്ളങ്ങള്‍ ഹായു്
മുക്കാല്‍ കുപ്പി ഉള്ളില്‍ ചെന്നാല്‍
നിക്കക്കള്ളി ഇല്ലേ ഇല്ല
രണ്ടടിച്ചാല്‍ ഞാനും നീയും
തിത്തൈ തിത്തൈ തോം
എന്റെ ഗാ നിന്റെ ഗമപ ഗമപ ഗമപ ഗമപ രീ
നമ്മടെ രിഗമ രിഗമ രിഗമ രിഗമ സാ
എഞ്ചുവടി ചൊല്ലാം ചൊല്ലാം
പുഞ്ചവയല്‍ കൊയ്യാം കൊയ്യാം
ചങ്കിലൊരു സന്തോഷത്തിന്‍ അങ്ങാടിപ്പാട്ടു്
എങ്ങനെ എങ്ങനാണു
(എഞ്ചുവടി )

(തിത്തൈ തോം ) (2)
(ഭൂമിയിതു )

പാടട്ടോം
പൂവന്‍പഴോം ചക്കരയും കുഞ്ഞുങ്ങള്‍ക്കാവാം
ദൈവത്തിനു നിവേദിക്കാന്‍ നൈവേദ്യമാവാം
(പൂവന്‍പഴോം )
പടച്ചോന്‍ നിങ്ങളെ കാത്തോളീന്‍
രണ്ടും കൂടെ ബാക്കി കിട്ടും സൂപ്പര്‍ പനിയോ
ഉള്ളില്‍ ചെന്നാല്‍ ഞാനും നീയും പാപം ചെയ്തെന്നോ

(തിത്തൈ തോം ) (2)
(ഭൂമിയിതു )

തദ നാന നാന നാ (2)
പാടട്ടോം

കാക്കിയിട്ടോരേമാന്മാരെ മഫ്ടിയിലാക്കാലോ
ഹേ ഗുണ്ടാപ്പണി ചെയ്യുന്നോരെ കുപ്പീലാക്കാലോ
(കാക്കി )
തീയെളേന്മാര്‍ ചേര്‍ന്നുവരും ഈ നാട്ടില്‍ പാര്‍ക്കാന്‍ മച്ചൂന്‍
കള്ളാ നല്ല കള്ളില്ലെങ്കില്‍ എന്തു ചെയ്യും ഡോ

(തിത്തൈ തോം )
(ഭൂമിയിതു )
(തിത്തൈ തോം )
പാടട്ടോം ഓട്രടാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts