വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ദീപക് ദേവ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ഷാന്‍ റഹ്മാന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:07.
പ്രണയനിലാ പവിഴമിതാ പുളകമിതാ പ്രണയമിതെത്രയെത്രയെത്ര സുന്ദരം ചഷകമിതാ മധുരമിതാ ഇതുവഴി വാ ജീവിതമെത്രയെത്രയെത്ര മോഹനം സുഗന്ധിയാം സുവര്‍ണ്ണ സന്ധ്യയില്‍ വരൂ പ്രിയേ വിലോല ചന്ദ്രികേ - ഹേ വരൂ വരൂ കിനാവിലെന്‍ പ്രിയേ വിലാസലോലയായ് വസന്തമെത്രയെത്ര സുന്ദരം... ഹേ ബേബി ഐ വാണ്ട് ടു ലവ് യു ഹേ ബേബി ഡോണ്ട് വാണ്ട് ടു ലീവ് യു തിരകളിതാ തീരമിതാ ഇതുവഴി വാ അലകടലെത്രയെത്രയെത്ര സുന്ദരം തെന്നലിതാ മിന്നലിതാ തുടികളിതാ പുതുമഴയെത്രയെത്രയെത്ര സുന്ദരം സിത്താറിലെ സുനാദ തന്ത്രി തന് സ്വരങ്ങളായ് തലോടയാണ് നീ - ഹീ സ്വരങ്ങളില്‍ പദങ്ങളായ് പ്രിയേ പറന്നിറങ്ങു നീ കിനാവിതെത്രയെത്രയെത്ര സുന്ദരം... ഹേ ബേബി ഐ വാണ്ട് ടു ലവ് യു ഹേ ബേബി ഡോണ്ട് വാണ്ട് ടു ലീവ് യു നിന് മുഖം സന്ധ്യയില്‍ പൂവ് പോലെ സുന്ദരം മുളങ്കുഴല്‍ പാട്ട് പോല്‍ നിന് സ്വരം മനോഹരം ആദ്യമായ് കണ്ട നാള്‍മുതല്‍ക്കു ഞാന്‍ നിന്നില്‍ വീണലിഞ്ഞു പോയ് അലിഞ്ഞു പോയ് എത്രനാള്‍ തേടി ഞാന്‍ നിന്നെയൊന്നു കാണുവാന്‍ നിറങ്ങളില്‍ മയങ്ങുവാന്‍ എത്രനാള്‍ കൊതിച്ചു ഞാന്‍ ആദ്യമായ് കേട്ടു ഞാന്‍ അലിഞ്ഞു പോയ് നിന്റെ ഗാനധാരയില്‍ സുന്ദരീ സുഗന്ധിയാം സുവര്‍ണ്ണ സന്ധ്യയില്‍ വരൂ പ്രിയേ വിലോല ചന്ദ്രികേ - ഹേ വരൂ വരൂ കിനാവിലെന്‍ പ്രിയേ വിലാസലോലയായ് വസന്തമെത്രയെത്ര സുന്ദരം... ഹേ ബേബി ഐ വാണ്ട് ടു ലവ് യു ഹേ ബേബി ഡോണ്ട് വാണ്ട് ടു ലീവ് യു ഹേ ബേബി ഐ വാണ്ട് ടു ലവ് യു ഹേ ബേബി ഡോണ്ട് വാണ്ട് ടു ലീവ് യു ... |