ആലിൻ കൊമ്പിൽ (മനുഷ്യമൃഗം)
This page was generated on May 18, 2024, 11:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസയന്‍ അന്‍‌വര്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2014 12:38:07.

ആലിൻകൊമ്പിൽ ചൂളം മൂളും കുയിലേ...
ഇണക്കുയിലെവിടെ....
മാരിച്ചന്തം വാരിച്ചൂടും മയിലേ...
തുണ മയിലെവിടെ...
ഇളം മഞ്ഞു തളിക്കും വഴിയരികിൽ
തനിച്ചൊന്നു മുളയ്ക്കും കനവുകളിൽ
അവനെന്നും വരുമ്പോൾ തരും നല്ല മധുരം
അടക്കത്തിൽ ചെവിയിൽ പറഞ്ഞു തരൂ...
ഏലാപ്പ ഏലാപ്പ ഏലോ ഏലോ ഏലാപ്പ
ഏലാപ്പ ഏലാപ്പ ഏലോ ഏലോ ഏലാപ്പ...(2)

പുതുമഴ ചാറും നേരം തൂവൽ
തളിരുകളോടെ ഈറൻ മാറിൽ
മെല്ലെ മെല്ലെ ചാഞ്ഞില്ലേ...
ചെഞ്ചൊടിതന്നിൽ മുത്തം തന്നില്ലേ...
ചഞ്ചലമായ് നിൻ നെഞ്ചം പൂത്തില്ലേ...
കരളിൽ കളഭം പെയ്യുന്നില്ലേ..
കുളിരിൽ തിരകൾ നെയ്യുന്നില്ലേ...
ഏലാപ്പ ഏലാപ്പ ഏലോ ഏലോ ഏലാപ്പ
ഏലാപ്പ ഏലാപ്പ ഏലോ ഏലോ ഏലാപ്പ...
ഓ...ആലിൻകൊമ്പിൽ ചൂളം മൂളും കുയിലേ...
ഇണക്കുയിലെവിടെ....

പുതുമകളോടെ വീണ്ടും വീണ്ടും
പുളകിതയാകാനില്ലേ ഇഷ്ടം
ചൊല്ലൂ ചൊല്ലൂ നേരല്ലേ...
പച്ചിലയാലേ കൂടുമേഞ്ഞില്ലേ...
പിച്ചകപ്പൂവിൻ തൊങ്ങൽ വെച്ചില്ലേ...
അരികിൽ വരുവാൻ മോഹിച്ചില്ലേ...
മനമോ തനിയേ ദാഹിച്ചില്ലേ...
ഏലാപ്പ ഏലാപ്പ ഏലോ ഏലോ ഏലാപ്പ
ഏലാപ്പ ഏലാപ്പ ഏലോ ഏലോ ഏലാപ്പ...
(ആലിൻകൊമ്പിൽ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts