ആകാശം (ഡോക്ടർ ലൗ )
This page was generated on May 18, 2024, 5:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവിനു തോമസ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിവേകാനന്ദൻ ,നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിവേകാനന്ദൻ ,നജീം അർഷാദ് ,കുഞ്ചാക്കോ ബോബൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:49.

ആകാശം ദൂരെയെന്നതോ നുണയല്ലേ
ആശിച്ചാല്‍ ഇന്ദ്രലോകമോ ഇവിടല്ലേ ....

ആകാശം ദൂരെയെന്നതോ നുണയല്ലേ
ആശിച്ചാല്‍ ഇന്ദ്രലോകമോ ഇവിടല്ലേ
പുതുമൊഴി നാടിന്‍ ദളപതിമാരേ
പുതുയുഗ മണ്ണിന്‍ കളമൊഴിമാരേ
മൊഴിമാറ്റാന്‍ വരുകില്ലേ
കണ്ണുകൊണ്ട് വലവീശിയോടുമൊരു
കണ്ണാ നീയും പോരൂല്ലേ
വെണ്ണകള്ളനുറി താഴ്ത്തി വയ്ക്കുമൊരു
പെണ്ണെ കൂടൂല്ലേ
(കണ്ണുകൊണ്ട് )
(ആകാശം )

എള്ളോളം നേടാനോ ഏറാന്മൂളി ആകല്ലേ
എളുപ്പത്തില്‍ എല്ലാം കൊയ്യാന്‍ കൊതിക്കല്ലേ
വളം കൂട്ടി എല്ലാം നെഞ്ചില്‍ വിതയ്ക്കല്ലേ
ചാരി നില്‍ക്കുന്ന ജാലകത്തിന്റെ താഴായ് മാറല്ലേ
സ്നേഹമാളുന്ന ജീവിതത്തിന്റെ താങ്ങായ് മാറൂല്ലേ
തുടക്കത്തിലെല്ലാം കുളിരല്ലേ
ഒടുക്കത്തിലെല്ലാം കുരിശല്ലേ ...കുരിശല്ലേ ...
(കണ്ണുകൊണ്ട് )
(ആകാശം )
(സ്വരങ്ങള്‍ )
തുടക്കത്തില്‍ എല്ലാം കുളിരല്ലേ
ഒടുക്കത്തിലെല്ലാം കുരിശല്ലേ ...കുരിശല്ലേ ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts