വടക്കു വടക്ക് [Rock] (ഉറുമി )
This page was generated on May 19, 2024, 4:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംദീപക്‌ ദേവ്‌
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍പൃഥ്വിരാജ് സുകുമാരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,പ്രഭു ദേവ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:33.

വടക്ക്‌ വടക്ക്‌ കൊട്ടണ കൊട്ടണ
തെക്ക്‌ തിത്തൈ ചോടും വെക്കണ
കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില്‌ എന്താവോ
(വടക്ക്‌ വടക്ക്‌ ...)

കൂട്ടുകെട്ടിലെ വീരാ ഞാൻ
കെട്ടുകെട്ടിയങ്ങ്‌ പോണെൻ ചങ്ങായീ
കണ്ണടച്ചൊന്നു നിന്നാൽ
നിൻ മുന്നിലായ്‌ വന്നു നില്ക്കാം ചങ്ങായീ
കഥ തിരഞ്ഞു മുന്നിൽ വഴി ഒരുങ്ങി
പടി കേറി ഏറി ഞാൻ കറങ്ങി
പിന്നെ ആറ്റിലാറാടി മദിച്ചേ
ആരാരെ തേടാനായ്‌
പൂക്കാത്തമാവിന്റെ കൊമ്പിൽ കായ്ക്കാത്ത കനി തേടി നടന്നു
നാടാകെ നടന്നു ഞാൻ അലഞ്ഞെ
ഞാൻ അങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോ
ഇനി എങ്ങോട്ടാ....ഏയ്‌...
(വടക്ക്‌ വടക്ക്‌ ...)

കൂട്ടുകെട്ടിലെ വീരാ ഞാൻ
കെട്ടുകെട്ടിയങ്ങ്‌ പോണെൻ ചങ്ങായീ
എടാ കണ്ണടച്ചൊന്നു നിന്നാൽ
നിൻ മുന്നിലായ്‌ വന്നു നില്ക്കാം ചങ്ങായീ
കളി പറഞ്ഞു നേരമങ്ങ്‌ പോയി
ഏടാ ദൂരമുണ്ടെനിക്കു താണ്ടാൻ
എവിടേക്ക്‌ മാഞ്ഞുപോയാലും എന്നുള്ളിൽ നീയല്ലേ
ഒരു ഞാറ്റുപാട്ടിന്റെ ഈണം എൻ കാതിൽ മൂളുന്നതെങ്ങൊ
കതിരൊന്നു കാണാൻ കൊതിച്ചു ഇനി അങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോ
ഇനി എങ്ങോട്ടാ....ഏയ്‌...
(വടക്ക്‌ വടക്ക്‌ ...)

വട വട വട വട വട വട വടക്ക്
വട വട വട വട വട വടക്ക്
വട വട വട വട വട വടക്ക് വടക്ക് വടക്ക്
വട വട വട വട വട വടക്ക്
വട വട വട വട വട വടക്ക്
വട വട വട വടക്ക് പടിഞ്ഞാട്ടില്‌ എന്താവോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts