ഈ ചക്കട വണ്ടി (ദി മെട്രോ )
This page was generated on May 19, 2024, 3:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പ്രദീപ്‌ പള്ളുരുത്തി ,യാസിൻ നിസാർ ,സച്ചിൻ വാരിയർ ,അനൂപ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരാജ് വെഞ്ഞാറമൂട് ,നിവിന്‍ പോളി ,ഭഗത് മാനുവല്‍ ,ബിയോൺ ജെമിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:16.

ഡായ്...ഈ ചക്കടവണ്ടി പായണതെങ്ങോട്ടാ
ഡാ ഡാ ഡായ് ചാരായക്കുപ്പി തുള്ളണ കണ്ടിട്ടാ
ഡായ് കാക്കാലന്‍ ഞണ്ടു് ചാടണതെങ്ങോട്ടാ
ഡൊ ഡൊ ഡോയ് പച്ചോലക്കോഴി കൂവണ കേട്ടിട്ടാ
താന്തോന്നിപ്പൂനുള്ളി പായുന്ന നേരം
തോരാത്ത തേന്‍ തുള്ളി തേടുന്ന നേരം
കാണാത്ത പൂരങ്ങള്‍ കാണാനായ് വേഗം
കുതിച്ചു പോ ചെല്ലച്ചങ്ങാതീ....
(ഡായ്...ഈ ചക്കടവണ്ടി...)

തിരുവില്വാമല മേലേ കരിനീലപ്പുക തൂകീ
പിടികിട്ടാക്കൂട്ടം കൂത്താടണ ശകടത്തകിടല്ലേ
ചെറുകാലം താണ്ടുമ്പോള്‍ മുറിബീഡിപ്പുകയൂതി
ചിരിതൂകിച്ചുമ്മാ കൂരായണ പാടും തറമല്ലേ
കുന്നോളം സ്നേഹം വാരിത്തന്നാലും വേണ്ടെന്നെല്ലാമോതി
താളം തുള്ളാതെ കില്ലാടിക്കുഞ്ഞാടേ....
മുട്ടോളം ചാടിക്കേറി ആകാശം തൊട്ടെന്നോതിക്കൊണ്ടു്
കേമം ചൊല്ലാതെ കുറുവാലിപ്പൂമീനേ...
എല്ലാരുമൊന്നായാല്‍ ഉല്ലാസക്കാലം...
കാണാത്ത പൂരങ്ങള്‍ കാണാനായ് വേഗം
കുതിച്ചു പോ ചെല്ലച്ചങ്ങാതീ....
(ഡായ്...ഈ ചക്കടവണ്ടി...)

ഒഴിയാനക്കുളമേറി പടുകൂറ്റന്‍ വളവേറി
അടി തെറ്റാതേറെപ്പാഞ്ഞോടിയ ചീറ്റപ്പുലിയല്ലേ
എരി വേനല്‍ വഴി നീളെ ചെറു തൂവല്‍ക്കുളിരോടെ
കുഴലൂതും നേരം പാടാനൊരു കുഞ്ഞാറ്റക്കിളിയുണ്ടോ
ഓ മാനത്തെ വേഗം പോലെ താഴത്തൂടോടിച്ചാടിച്ചാടി
കാണാമിന്നൊന്നായ് കണികാണാക്കോലങ്ങള്‍
നേരം പോയ്‌ നേരെനമ്മള്‍ വേഗം പോയ്‌ ഏറെ ദൂരം താണ്ടി
മെലേ ചെല്ലുമ്പോള്‍ കുടി വേലത്താളങ്ങള്‍ ...
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ
കാണാത്ത പൂരങ്ങള്‍ കാണാനായ് വേഗം
കുതിച്ചു പോ ചെല്ലച്ചങ്ങാതീ....
(ഡായ്...ഈ ചക്കടവണ്ടി...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts