തെന്നൽ ചിറകുണ്ടോ [അൺപ്ലഗ്ഗ്ഡ്] (പയ്യൻസ് )
This page was generated on May 11, 2024, 12:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനകൈതപ്രം
ഗായകര്‍കാർത്തിക്ക് ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:12.

തെന്നല്‍ച്ചിറകുണ്ടോ മിന്നല്‍ത്തേരുണ്ടോ
പറക്കുവാന്‍ ....മെല്ലെ പറന്നുയരുവാന്‍ ..
നെഞ്ചില്‍ കനവുണ്ടു് ...കൊഞ്ചും മനസ്സുണ്ടു്
ഉയരുവാന്‍ ...കൂടെപ്പറന്നുയരുവാന്‍ ...
ആരുമാരുമറിയാതെ നമുക്കലയണം
നീലമേഘ മഴമലയില്‍ ...നമുക്കലിയണം...
തെന്നല്‍ച്ചിറകുണ്ടോ മിന്നല്‍ത്തേരുണ്ടോ
ചേര്‍ന്നൊഴുകുവാന്‍ ................

പകലിനോടു പറയാതെ ഇരവിനോടു പറയാതെ
മഴവില്ലഴകിന്‍ അലയില്‍ നമുക്കലയാം
തിങ്കളോടു പറയാതെ താരകങ്ങളറിയാതെ
വിണ്ണിന്‍ പുഴയില്‍ നീന്താം മുകിലലയില്‍
പൂങ്കിളികളെപ്പോലിനി പറക്കാം
കന്നിമഴക്കിനാവിന്‍ കുളിരണിയാം
അങ്ങകലെയങ്ങകലെയാ മലകളില്‍ കൂടുവെയ്ക്കാം.....

ഹേയ്....തെന്നല്‍ച്ചിറകുണ്ടോ മിന്നല്‍ത്തേരുണ്ടോ
ചേര്‍ന്നൊഴുകുവാന്‍ ................




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts