കഥ പറയാൻ (പയ്യൻസ് )
This page was generated on May 13, 2024, 10:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനകൈതപ്രം
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,ലാൽ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:12.

കഥ പറയാന്‍ ഒരു പാട്ടു മൂളാന്‍
എനിക്കിന്നൊരാളിന്റെ കൂട്ടുണ്ടു്
വിരല്‍ പിടിച്ചു പോകാന്‍ തുണയായെന്‍
കൂടെയൊരാളുണ്ടു്‌......
(കഥ പറയാന്‍ ......)

കൈവിടില്ലെന്നുയിരില്‍ വൈകി വന്നൊരീ സ്വപ്നം
ഞാന്‍ വിടില്ലീ കനവു്...എന്നെത്തേടി വന്ന തേന്‍കനവു്
കണ്ടോട്ടെ ലോകം...ഒരു കോടി മലരുകള്‍ വിരിയുന്നൊരു ലോകം
എന്‍ നിറമോലും മോഹം
കൂടെപ്പാടിയലയാന്‍ പോരാമോ കാറ്റേ
സ്നേഹതീരത്തെന്‍ കാറ്റേ പോരുമോ.........
(കഥ പറയാന്‍ ......)

പനനൊങ്കിന്‍ ഇളനീരിന്‍ പളുങ്കുപോലെ മൊഴിയാണു്
പങ്കിടാനോര്‍മ്മകളില്‍ അമ്മമനസ്സിനലിവാണു്
കേട്ടോട്ടെ ലോകം..ഇന്നുള്ളില്‍ വിരിയുമൊരുന്മാദ സ്വപ്നം
ഓ...ചിറകുള്ള കിനാവില്‍ വാനവില്ലിന്‍ വാനവീഥിയില്‍
അലയാനിനി മോഹം........
മോഹപ്പൂമുത്തായ് പെയ്യുവാന്‍ മോഹം.....
(കഥ പറയാന്‍ ......)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts