വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | സഞ്ജീവ് ബാബു |
ഗാനരചന | രാജീവ് അഞ്ചല്‍ |
ഗായകര്‍ | രാധിക തിലക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:12.
ഒരുപാടു നാളായ് അടഞ്ഞു കിടന്നൊരു മുറിയായിരുന്നു ഞാന്‍ എന്നുമെന്നും ഇരുളിന്റെ മാറാല കെട്ടിയ ചുവരുകള്‍ അറിവിന്റെ അതിരുകള്‍ ആയിരുന്നു (ഒരുപാടു നാളായ്) അകതാരില്‍ ഒരു തരി വെട്ടം ചുരത്തുന്ന തിരിനാളം ആരും കൊളുത്തിയില്ല(അകതാരില്‍) ചില്ലിട്ട ചിത്രത്തിനുള്ളിലെ ദൈവങ്ങള്‍ ഒന്നും പ്രകാശം പരത്തിയില്ല(ചില്ലിട്ട) (ഒരുപാടു നാളായ്) ഒരുനാളിലെന്റെയീ മുറിവാതിലില്‍ മുട്ടി ഒരു നാമമന്ത്രം കടന്നു വന്നു ഒരു നാമമന്ത്രം കടന്നു വന്നു കരുണാമയ ഗുരുനാമ മന്ത്രമായി അറിവിന്റെ നിറവായി മുറിയാകെ ഒരുനവ പ്രഭയായി ഗുരുവിന്റെ കൃപ നിറഞ്ഞു(അറിവിന്റെ) (ഒരുപാടു നാളായ്) |