രാരീരാരോ (പുതുമുഖങ്ങള്‍ )
This page was generated on May 15, 2024, 5:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംരാജേഷ് കൃഷ്ണൻ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:58.

ആരീരാരോ....കേള്‍ക്കാതെയേതോ
രാവിന്റെ മാറില്‍ ചായും ഉണ്ണികളേ
ഇന്നോളമോരോ വാത്സല്ല്യനാളം
ഇല്ലാതെ കൂട്ടില്‍ വിങ്ങും പ്രാവുകളേ
അഴലുള്ള നാളു മാഞ്ഞില്ലേ
അഴകുള്ള കാലമായില്ലേ
സുഖലാളനങ്ങളോടെ..അമ്മയിന്നു കൂടെ...
ഓ...ഓ...ആരീരാരോ....കേള്‍ക്കാതെയേതോ
രാവിന്റെ മാറില്‍ ചായും ഉണ്ണികളേ

കൈപ്പിന്റെ പാഠം മാത്രം
ഏറ്റേറ്റു ചൊല്ലും നിങ്ങള്‍
കേഴുന്നുവോ മൂകമായ്
കാരുണ്യമില്ലാതാവും..
ഈ ജന്മം തന്നവരാലേ
വീഴുന്നുവോ വീഥിയില്‍
വഴിയാത്രതന്നിലായെന്നും
അരുതാത്ത ചിന്തയും പേറി
പിഴവിന്റെ പാതയും താണ്ടി
ഇടറുന്ന നെഞ്ചും കൊണ്ടേ ..
നോവുള്ള ബാല്യം നീളേ...
നോവുള്ള ബാല്യം നീളേ..
ഓ...ഓ ...ആരീരാരോ....കേള്‍ക്കാതെയേതോ
രാവിന്റെ മാറില്‍ ചായും ഉണ്ണികളേ..

വേദാന്തമന്ത്രം നാവില്‍
ചേരുന്ന മണ്ണില്‍ നിങ്ങള്‍
ഹോമിച്ചുവോ മാനസം ...
തേനുള്ള താരാട്ടുള്ളില്‍ ..
ആശ്വാസമാകാനെന്നും
മോഹിച്ചുവോ ജീവിതം ..
ഇരുളിന്റെ കൂട്ടിലെ മൌനം
ഇനിയില്ല കൂട്ടിനായ് കൂടെ
പതിരിന്റെ വാടിയോ ദൂരേ ..
കതിരിന്റെ പാടമോ ചാരേ
നാളത്തെ ലോകം തേടും
നാളങ്ങളല്ലേ നിങ്ങള്‍ ...

(ഓ...ഓ...ആരീരാരോ....കേള്‍ക്കാതെയേതോ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts