ലഹരി മദലഹരി (പാവക്കുട്ടി )
This page was generated on May 11, 2024, 6:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംടി പത്മന്‍
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 30 2020 09:36:16.
ലഹരി മദലഹരി
ജീവിത മദിരോത്സവ മദലഹരി ഓ ഹോ...
(ലഹരി...)

മുഖമോ ചന്ദ്രബിംബം
കഥപറയും എന്നിൽ അൻപം
നെഞ്ചിൽ കനകകുംഭം - 2
ഇവ കണ്ടാൽ എന്തോരിമ്പം
ഇമ്പം...
(ലഹരി...)

കരളിൽ പ്രേമകീർത്തനം
കയ്യിൽ പാനഭാജനം
ചുണ്ടിൽ മധുര ചാലനം - 2
ചെയ്യാം ഞാൻ ആലിംഗനം
ആലിംഗനം...
(ലഹരി...)

മദനൻ വിടുന്ന ബാണം
കൊണ്ടു മാറിൽ എന്റെ നാണം
ഉടലില് കിനാവരണം - 2
എന്നെ ഉടനെ വന്നു പുണരണം
പുണരണം...
(ലഹരി...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts