വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:13.
താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടു (താനേ പൊലിയും..) ഏതോ രാവിന് കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ (2) മുറിവേല്ക്കും ഹൃദയം തഴുകാന്‍ പനിനീര്‍ച്ചിറകിന്‍ കൂടു തരാം മിഴിനീര്‍ക്കുടിലിന്‍ തണലു തരാം (താനേ പൊലിയും..) എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ (2) അലിവായ് നിന് നെറുകില്‍ പുല്കാന് അമൃതിന് കനിവായ് കൂട്ടിരിയ്ക്കാം കുളിരും മനസ്സായ് നീ ഉറങ്ങ് (താനേ പൊലിയും..) |