പൂഞ്ചില്ലയിൽ (ചേകവര്‍)
This page was generated on May 10, 2024, 5:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:52.
 
(പു) പൂഞ്ചില്ലയില്‍ ഈ തേന്‍ ചില്ലയില്‍
ചേക്കേറുവാന്‍ വന്നു പാടും മൈനകള്‍
ആലോലമായു് തെന്നലാലോലമായു്
പൂത്താളുകള്‍ മെല്ലെ ഓമനിക്കേ
(സ്ത്രീ) തൂവല്‍ തുമ്പുകള്‍ ഈറന്‍ ചൂടവേ
അതിലാരൊരാള്‍ ആരൊരാള്‍ പാടിടും
(തൂവല്‍ )

(പു) ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍
ഓലോലം കുയിലിണ പാടി ചിറകടി പിന്നണിയായു്
(സ്ത്രീ) (ഏലേലം )

(പു) ആനന്ദ ദീപം തൂകും പ്രസാദം തരുമോ നീ സായാഹ്നമേ
(സ്ത്രീ) നീ വന്നു ചേരും വീഥിയിലാരോ വിതറുന്ന വര്‍ണ്ണോരുഹം
(പു) കളകാഞ്ചി കാതില്‍ രവം വിളിയോരുമേതോ പദം
(സ്ത്രീ) ഇതളടയവേ സരസിജമതില്‍ മധുപന്‍ ഏകാംഗ രാഗം
(‍‍ഡു) ഇനി മോചനം പുലര്‍ വേള തന്‍ ലാളനം

(ഡു) ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍
ഓലോലം കുയിലിണ പാടി ചിറകടി പിന്നണിയായു്

(സ്ത്രീ) ആത്മാവിലേതോ സ്നേഹപ്രകാശം വിരിയുന്നു പാല്‍ നിലാവായു്
(പു) വാവിന്നു മുന്നേ തീ പാര്‍ക്കും താരം ദൂരേയ്ക്കു് പോയു് മറഞ്ഞു
(സ്ത്രീ) അണിയാമ്പലാന്തോളനം കണിയാടുമാലോചനം
(പു) വരനറിയവേ വധുവറിയുവാന്‍ നനമോരോ സുഗന്ധം
(സ്ത്രീ) വിധുവണയവേ ഇരുള്‍ തഴുകവേ മേളനം

(പു) പൂഞ്ചില്ലയില്‍ ഈ തേന്‍ ചില്ലയില്‍
ചേക്കേറുവാന്‍ വന്നു പാടും മൈനകള്‍
(സ്ത്രീ) തൂവല്‍ തുമ്പുകള്‍ ഈറന്‍ ചൂടവേ
അതിലാരൊരാള്‍ ആരൊരാള്‍ പാടിടും
(പു) (തൂവല്‍ തുമ്പുകള്‍)

(ഡു) ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍
ഓലോലം കുയിലിണ പാടി ചിറകടി പിന്നണിയായു്



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts