പൂവിളി പൂവിളി കാതിൽ (ആശൈ (1995) )
This page was generated on May 14, 2024, 6:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംദേവ
ഗാനരചനസുധാംശു
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുവലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: February 14 2013 09:41:13.

പൂവിളി പൂവിളി കാതില്‍
തേന്മൊഴി തേന്മൊഴി പാടും
പാട്ടിലും കാറ്റിലും കിന്നാരം...
മാറിലും മെയ്യിലും പൊന്നിന്‍
താലിയും മാലയും ചാര്‍ത്തി
പാടിവാ ആടിവാ പൂങ്കാറ്റേ...
ഹൃദയം പറവയായ് പാറിയോ...
മിഴികള്‍ ആരെയോ തേടിയോ...
ഞാന്‍ കനവു കണ്ടതോ..
ഉള്ളം തരളമായതോ..
പൂവിളി പൂവിളി കാതില്‍
തേന്മൊഴി തേന്മൊഴി പാടും
പാട്ടിലും കാറ്റിലും കിന്നാരം...

കുക്കു കുക്കു കുക്കു കൂകും കുയിലേ
നീ പാടും പല്ലവി കാതില്‍ മൂളിയതാരു്
ചിക് ചിക് ചിക് ചിക് ചിക് പായും ചിട്ടിക്കുരുവീ
ചുറ്റാനായ് മോഹച്ചിറകുകള്‍ തന്നവനാരു്
കുരുക്കുത്തി മുല്ലയ്ക്കു കല്യാണം
കുരവയ്ക്കു കാവിലെ കിളിക്കൂട്ടം
കോടിക്കു തങ്ക നിലാപ്പുടവ
താലിക്കു കാല്‍പ്പവന്‍ കാക്കപ്പൊന്നു്
പൂമാനമേ എന്തേ മൗനം
പൂമിഴിയില്‍ എന്തേ നാണം
നാനന്നാ.....
മാനം ഏഴുവര്‍ണ്ണംചൂടുന്നു
എന്റെ ഉള്ളം നൂറുവർണ്ണമാകുന്നു..

തിത്തിത്തെയ് തിത്തെയ് താളം തുള്ളും മനമേ
നിന്നോടു് ഇഷ്ടം ചൊല്ലാന്‍ വന്നവനാരു്
ഛിൽ ഛിൽ ഛിൽ ഛിൽ ഛിൽ ഒഴുകും നദിയേ
നിന്‍ കാലില്‍ വെള്ളിക്കൊലുസ്സുകൾ ഇട്ടവനാരു്
കടലിന്റെ അലകളില്‍ ചേര്‍ന്നലിയാന്‍
അരുവിയില്‍ കുളിരിന്റെ തിരയിളക്കം
ഒഴുകുന്ന സ്നേഹത്തിന്‍ പുതു നദിതന്‍
ഒരു തിര എന്നെയും തഴുകിയെങ്കില്‍
മഞ്ഞിന്‍ കൂട്ടില്‍ നീയും ഞാനും
ഒന്നായ് ചേരും ലയം സുഖം
നാനന്നാ.....
എന്തേ നീ അകലെ നില്‍ക്കുന്നു
എന്നെ തന്നെ നോക്കിയങ്ങു നില്‍ക്കുന്നു...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts