ചിലമ്പുകൾ (അമ്മത്തൊട്ടിൽ )
This page was generated on May 12, 2024, 2:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംരാജേഷ്‌ അപ്പുക്കുട്ടന്‍
ഗാനരചനഷിബു കിഴക്കേക്കൂട്ട്
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 20 2012 11:21:27.

ചിലമ്പുകള്‍ ചിലു ചിലമ്പിടും
കുറു കുറുങ്കുഴല്‍ വിളി ഉണര്‍ത്തിടും
നിറങ്ങളില്‍ നീ നിറഞ്ഞിടും
മിഴി ഇടഞ്ഞിടും ഇടി മുഴങ്ങിടും...(ചിലമ്പുകള്‍ ....)
കള കള കള കള കാല്‍ത്തള നെഞ്ചില്‍
കിലു കിലു കിലു കിലു കിലുങ്ങണ നേരം
കളമൊഴി കളമൊഴി പെണ്ണിന്‍ കണ്ണില്‍
മിനു മിനു മിനു മിനു മിന്നണതെന്തേ ...
കനവാണോ കനവാണോ പുതുരാവിന്‍ കനവാണോ
തുടിയാണോ തുടിയാണോ ഇടനെഞ്ചിന്‍ തുടിയാണോ...
(ചിലമ്പുകള്‍ ....)

മഴമുകിലേ നിന്‍ കവിളിണയില്‍
ഈ കവിതകളെഴുതിയതാരാണോ
പുതുവനമേ..നിന്‍ പുഞ്ചിരിയില്‍
ഈ അഴകുകള്‍ നല്‍കിയതാരാണോ
പ്രിയനാരോ...പ്രിയനാരോ...കലമാനിന്‍ ഇണയാരോ
സഖിയാരോ...സഖിയാരോ...നീ തേടും സഖിയാരോ...
(ചിലമ്പുകള്‍ ....)

സിരകളില്‍ നീയും കുളിരലയായെന്‍
കരളിലെ ഓടം തുഴയുമ്പോള്‍
പുതു പുതു കാണാക്കരകളിലെത്താ-
നലയുകയാണെന്‍ അനുരാഗം
മലരാണോ...മലരാണോ...തേനൂറും മലരാണോ...
മയിലാണോ....മയിലാണോ....നടമാടും മയിലാണോ....
(ചിലമ്പുകള്‍ ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts