വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | രാജേഷ് അപ്പുക്കുട്ടന് |
ഗാനരചന | ഷിബു കിഴക്കേക്കൂട്ട് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:48.
മാരിക്കിനാവിന് വര്‍ണ്ണജാലകം മെല്ലെത്തുറന്നാരോ വിളിക്കവേ ഈറക്കുഴല്പ്പാട്ടേറ്റുപാടുവാന് കോലക്കുയില് നീ ചാരെയെത്തിയാല് മാനത്തെ മഴവില്ലിലൂയലാട്ടിടാം..... അരിയകുന്നിമണി മാല കോര്‍ത്തിടാം പവിഴമുത്തുവെച്ച ഞാത്തു നല്കിടാം(അരിയ....) താളത്തില്‍ തുള്ളും തുമ്പിപ്പെണ്ണാളൊപ്പം ആടിക്കൂടാന് വാ...വാ...വാ.... മിന്നും മിന്നാമിന്നിക്കുരുന്നേ..... നീലക്കടമ്പിൻ നിനവിലാ ഓളങ്ങള്‍ തല്ലും പാട്ടിനായ് തേടിത്തളർന്നെന് തെന്നലേ.... വിരുന്നൊരുക്കി നിന്നെ കാത്തു നിന്നിടാം..... പുതിയ തിരകളിലൊന്നു നീന്തിടാം കരളിലൊരു മയിലാട്ടമാടിടാം (പുതിയ....) പൂവെല്ലാം പുഞ്ചിരിക്കും നേരം മെല്ലെ കണ്ണിറുക്കും തൂവല്‍ക്കൂട്ടില്‍ പാടും വര്ണ്ണപ്പീലിക്കിളികള് ...... മാനത്തെ താരാവനികയില് മേഘങ്ങള്‍ നെയ്യും പടവിതില് കാത്തു നില്ക്കും തിങ്കളേ..... പുലരിമഴ ഇനി എന്നു പെയ്തിടും നഗരമുണരുകയായി സന്ധ്യയില്‍ കവിത വിടരുകയായി കണ്‍കളില്‍ (നഗര....) ഞൊറിഞ്ഞ പട്ടുടുത്തു പൊട്ടുംകുത്തി ചാന്തുംവെച്ചു വായോ കൊഞ്ചും മൂവന്തിപ്പൂങ്കാറ്റായ് കുളിരേ.... (മാരിക്കിനാവിന് .........) |