ആരു നിന്നെ സ്നേഹിച്ചാലും (ലവ് ഗുരു )
This page was generated on May 10, 2024, 10:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജോഷ്വ ശ്രീധര്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍കാർത്തിക്ക് ,ദേവാനന്ദ്‌. വി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2012 03:30:27.

ആരു നിന്നെ സ്നേഹിച്ചാലും
ഇത്രമാത്രം സ്നേഹിക്കില്ല
അത്രയേറെ നിന്നെ ഇഷ്ടമായി....
(ആരു നിന്നെ...)
പലകോടി സ്വപ്നങ്ങള്‍ പകരാനുണ്ടെന്നാലും
ഒരുവാക്കും മിണ്ടാനായില്ലാ.....
ഈ ദിവ്യസ്നേഹത്തില്‍ ഒന്നാകെ വിടരും
പൂക്കള്‍ നീ എന്തേ കണ്ടില്ലാ...
(ആരു നിന്നെ...)

നിന്നോമൽ‌ച്ചുണ്ടത്തെ പുഞ്ചിരി കണ്ടു
ഞാനെന്നും മോഹത്തിന്‍ മധുവുണ്ടു...
എന്തെന്തു പാടണം എന്നറിയാതെ നിന്നൂ...
ഞാന്‍ അമലേ...അരികെ....
കണ്മണീ ഞാന്‍ ധന്യനായ്
അനുരാഗധാരയിതു നീ കൈക്കൊണ്ടാല്‍...
ഓ...ഓ.....ഓ....
(ആരു നിന്നെ...)

നിന്‍ കവിള്‍പ്പൂക്കളില്‍ കുങ്കുമസന്ധ്യ
സുന്ദരമോഹന നിറം തേടി
പേടിച്ചു മൈക്കണ്ണില്‍ മിന്നിയ ബിന്ദു
എല്ലാം താരകളായ് അഴകേ....
കാമിനീ...ഇനി വൈകുമോ....
നുകരാത്ത സ്നേഹമതിന്‍ ആഴം കാണാന്‍...
ഓ...ഓ.....ഓ....
(ആരു നിന്നെ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts