തിരുവായ് തുറന്നൂ( ശ്രീപാൽ കടലിൽ) (ചന്ദ്രനിലേക്കൊരു വഴി )
This page was generated on May 18, 2024, 4:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഅഫ്സല്‍ യൂസഫ്
ഗാനരചനപരമ്പരാഗതം (നാടോടി)
ഗായകര്‍കാവാലം ശ്രീകുമാർ ,പുഷ്പവതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,രേഖ (സുമതി ജോസഫൈൻ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:14.


തിരുവായ് തുറന്നു ഈരേഴു ലോകവും
ദര്‍ശനം നല്‍കിയ ഗുരുവായൂരില്‍ വാഴുന്ന
സാക്ഷാല്‍ ശ്രീ ജഗന്നാഥ പാദം തൊഴുന്നേന്‍.....
ശ്രീപാല്‍ക്കടലില്‍ പള്ളികൊള്ളും
പത്മനാഭാ തുയിലുണരൂ
ആലിലയില്‍ മയിലിലാടും ഉണ്ണികൃഷ്ണാ ഉണരുക
അമ്പാടിക്കണ്ണാ നറു വെണ്ണ കവര്‍ന്ന കൃഷ്ണാ
ആനന്ദ നൃത്തമാടാന്‍ അഴകാലെ ഉണരുക
പൊന്നോടക്കുഴലുമായ് കിങ്ങിണി കെട്ടിക്കൊണ്ടും
മാമയില്‍ പീലി ചൂടി മാധവാ ഉണരുണരൂ
കാളിയ മര്‍ദ്ദനത്താല്‍ കാളിമയകറ്റിയ
കുന്നു കുടയായ് കാത്ത കാര്‍വര്‍ണ്ണാ തുയിലുണരൂ
പള്ളിവിളക്കില്‍ നെയ്‌ പകരുന്നേ
കനക രത്ന തിരിയുമിട്ടു
പാര്‍ ശംഖിലെ കണ്ണീരാലെ
മതിയുണര്‍ത്തുക ഭഗവാനേ
പള്ളിയറ വാതില്‍ തുറന്നിതയ്യാ
വരുന്നല്ലോ നല്ലമ്മാ
നെല്ലായും വിത്തായും കോരിത്തരുന്നമ്മ
ഉപ്പു മുളക് മഞ്ഞള് മാങ്ങാ
പുതു മുറത്തില്‍ വെച്ചുകൊണ്ടേ
ചെംപാക്കും തളിര്‍ വെറ്റിലയും
അടിയങ്ങള്‍ക്കേകുന്നു
നമ്മുടെ അടിയന്‍ .........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts