വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 01 2020 17:03:23.
പൂങ്കവിളിൽ കുങ്കുമം പൂശി തന്നതോ നിൻ മണിമാരൻ നുള്ളിയതോ മാന്മിഴിയാളേ മറിമാന്‍മിഴിയാളേ (പൂങ്കവിളിൽ...) ഹാഹാ ആഹാഹഹാഹാ.. കാമുകനെ ഓർക്കുമ്പോൾ കടമിഴിയിൽ മഞ്ജരി ചുണ്ടിണയിൽ കന്നിയിളം പുഞ്ചിരി (കാമുകനെ...) അനുരാഗനാടകത്തിൻ പ്രഥമരംഗം ഇതു ആദ്യന്തം സ്വപ്നങ്ങൾ മാത്രം - 2 (പൂങ്കവിളിൽ...) ഹാഹാ ആഹാഹഹാഹാ.. മംഗല്യനാളിൽ വന്നു കുരവയിടും ഞങ്ങൾ മണിയറയിൽ തള്ളിവിടും ഞങ്ങൾ (മംഗല്യനാളിൽ...) ശൃംഗാരനാടകത്തിൻ അടുത്തരംഗം ഇതു ആദ്യന്തം പുളകങ്ങൾ മാത്രം - 2 (പൂങ്കവിളിൽ...) |