വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | പഹാഡി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 12 2017 16:13:23.
പുതുമഴയായി വന്നൂ നീ..പുളകം കൊണ്ടു പൊതിഞ്ഞൂ നീ ... ഒരേ മനസ്സായി നാം...ഉടലറിയാതെ ഉയിരറിയാതെ .. അണയൂ നീയെന്‍ ജീവനായ് വരൂ നിശാഗീതമായ് ... (പുതുമഴയായി ...) തിരിതാഴുമ്പോള്‍ മിഴിയിടയുമ്പോള്‍ മൊഴികള്‍ കുതിര്‍ന്നുവോ മണിത്താരങ്ങള്‍ കണ്‍ചിമ്മിയോ (തിരിതാഴുമ്പോള്‍ ....) തരിവള കൊഞ്ചും കുയില്‍ മധുരങ്ങള്‍ തരളിത സംഗീതമായ് ഓ ഓ .... ഈ ജന്മം തികയില്ലെന്നോമലേ പുതുമഴയായി വന്നൂ നീ..പുളകം കൊണ്ടു പൊതിഞ്ഞൂ നീ ... ഒരു താഴ്വാരം അതില്‍ നീ മാത്രം അരികില്‍ സുധാരസം ശ്രുതി മീട്ടുന്ന മണ്‍വീണയും (ഒരു താഴ്വാരം ...) പനിനീര് ചൊരിയും കനകനിലാവില്‍ പതിവായ് നീ പാടുമോ ഓ ഓ .... ഈ ജന്മം സ്വര്ഗീയമല്ലയോ പുതുമഴയായി വന്നൂ നീ..പുളകം കൊണ്ടു പൊതിഞ്ഞൂ നീ ... ഒരേ മനസ്സായി നാം...ഉടലറിയാതെ ഉയിരറിയാതെ .. അണയൂ നീയെന്‍ ജീവനായ് വരൂ നിശാഗീതമായ് ... വരൂ നിശാഗീതമായ് ... |