പാതിരാമഴയേതോ(D) (ഉള്ളടക്കം )
This page was generated on May 4, 2024, 6:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അശോകന്‍ ,അമല ,മോഹന്‍ ലാല്‍ ,സുകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:51.


പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍ന‍ിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയേതോ ഹംസഗീതം പാടി


കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം - നീ മറന്നോ (2)
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ?
പാതിരാമഴയേതോ ഹംസഗീതം പാടി


ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ച്ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകയായ് നീ - പോയതെവിടെ (2)
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ?

പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍ന‍ിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയേതോ ഹംസഗീതം പാടി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts