വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,ശ്രുതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലാലു അലക്സ് ,മിനി നായർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:04.
പൊന്നു വെതച്ചാലും പവിഴം മെതിച്ചാലും പുറവേലപ്പുലയിക്കു പഴംകഞ്ഞി ഇല്ലം നിറഞ്ഞാലും വല്ലം കുമിഞ്ഞാലും കുമ്പാളക്കുറുമ്മന്നൊരിരുന്നാഴി ഉലകേഴും വാഴും ഉടയോനെന്നാലും അത്താഴം തേടും അടിയാനെന്നാലും ഒടുക്കമൊന്നുറങ്ങാന് ആറടിമണ്ണാണേ (2) (പൊന്നും വെതച്ചാലും.......) കൊരനീട്ടിക്കൂകി രാക്കോഴിച്ചാത്തന് പുലരാന്കുന്നില് പൊങ്ങിപ്പുലരിക്കതിരോന് വെയില് വന്നു വീണു വെളിവോടു നന്ദി വേനല്‍പ്പാടം കിളികള്‍ പാടും പാടം തേവി നനയ്ക്കാന്‍ പോരാമോ കൊയ്തു മെതിയ്ക്കാന്‍ പോരാമോ വായോ വായോ വായാടിക്കിളിയേ(2) (പൊന്നും വെതച്ചാലും.......) എരിവേനല്‍ പോയേ മഴമാസം പോയേ മകരം വന്നേ കുളിരും മഞ്ഞും വീണേ മലവാരം പൂത്തേ മാമ്പൂവും പൂത്തേ കാവടിയാടും കന്നിക്കാവടിയാടും ഉഴുതുമറിയ്ക്കാന്‍ പോരാമോ മുത്തുവിതയ്ക്കാന് കൂടാമോ (2) വായോ വായോ ചിങ്ങപ്പൊന്മുകിലേ (2) (പൊന്നും വെതച്ചാലും.......) |