വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ശങ്കര്‍ ഗണേഷ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,സുജാത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:26.
മകയിരം നക്ഷത്രം മണ്ണില്‍ വീണു മടിയില്‍ നിന്നൊരു മുത്തും വീണു മുത്തിനെ മണ്ണില്‍ കിടത്തിയുറക്കി മാനത്തെ നക്ഷത്രം മടങ്ങിപ്പോയി കാലത്ത് കണ്ചിമ്മി ഉണര്‍ന്നാലോ - മുത്ത് കണ്ണീരിനുള്ളിലലിഞ്ഞാലോ അമ്മയ്ക്ക് മാത്രം അകക്കാമ്പില്‍ തുളുമ്പും അമ്മിഞ്ഞപ്പാലിനു കരഞ്ഞാലോ മുത്ത് പൊട്ടിക്കരഞ്ഞാലോ വാവോ ..മുത്ത് വാവോ ...വാവോ .. സ്വപ്നത്തിലമ്മവന്നെടുത്താലോ - മുത്തിന് ഉള്‍പ്പൂവിലുമ്മ കൊടുത്താലോ സ്വര്‍ഗ്ഗത്തു മാത്രം മനസ്സിലാകാറുള്ള ശബ്ദത്തില്‍ കൊഞ്ചി വിളിച്ചാലോ മുത്ത് കൂടെപ്പറന്നാലോ വാവോ ...മുത്ത് വാവോ ..വാവോ |