ആ രാവില്‍ (ഓർക്കുക വല്ലപ്പോഴും )
This page was generated on May 15, 2024, 7:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനചങ്ങമ്പുഴ
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:04.
 
ആ രാവിൽ...ആ രാവിൽ
ആ രാവിൽ നിന്നോടു ഞാൻ ഓതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ നീ
താരകാകീർണമായ നീലംബരത്തിലന്നു
ശാരദ ശശിലേഖ സമുല്ലസിക്കെ
തുള്ളിയുലഞ്ഞുയർന്നു തള്ളി വരുന്ന
മൃദുവെള്ളി വലാഹകകൾ നിരന്നു നിൽക്കെ
നർത്തന നിരതകൾ തൻ പുഷ്പിത ലതികകൾ
നൽത്തളിരുകളാൽ നമ്മെ തഴുകീടവെ
(ആ രാവിൽ...‌)

ആലോലം പരിമള ധോരണിയിങ്കൽ മുന്നിൽ
മാലേയാനിലൻ മന്ദം അലഞ്ഞു പോകെ
നാണിച്ച് നാണിച്ചെന്റെ മാറത്തു തലചായ്ച്ച്
പ്രാണനായികേ നീയെന്നരികിൽ നിൽക്കെ
രോമാഞ്ചമിളകും നിൻ ഹേമാംഗകങ്ങൾ തോറും
മാമക കരപുടം വിഹരിക്കവേ
പുഞ്ചിരി പൊടിഞ്ഞു നിന്ന ചെഞ്ചൊടി തളിരിലെൻ
ചുംബനം ഇടക്കിടക്കമർന്നീടവേ
നാമിരുവരും ഒരു നീലശിലാതലത്തിൽ
ആകെ നിർവൃതിനേടി പരിലസിക്കേ
(ആ രാവിൽ....)

നീയെന്നെ തഴുകവേ ഞാനൊരു ഗാനമായി
നീലാംബരാന്തത്തോളം ഉയർന്നു പോയി
മായാത്ത കാന്തി വീശും മംഗള കിരണമീ
നീയൊരു നിഴലാണെന്നാരു ചൊല്ലീ
അല്ലിലെ വെളിച്ചമേ നിന്നെ ഞാനറിഞ്ഞില്ല
അല്ലലിൽ മൂടിനിൽക്കും ആനന്ദമേ
യാതൊന്നും മറയ്ക്കാതെ നിന്നോടു സമസ്തവും
ഓതുവാൻ കൊതിച്ചു നിന്നരികിലെത്തീ
കണ്ണുനീർ കണികകൾ വീണു നനഞ്ഞതാം നിൻ
പൊന്നല കവിൾ കൂമ്പു തുടച്ചു മന്ദം
( ആ രാവിൽ.... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts