ആയിരം കണ്ണുമായ് (നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌ )
This page was generated on May 21, 2024, 8:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നാദിയ മൊയ്തു ,പദ്മിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:23.

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ത്തേന്‍കിളി

മഞ്ഞു വീണതറിഞ്ഞില്ല
വെയില്‍ വന്നു പോയതറിഞ്ഞില്ല
ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മസാഫല്യമേ
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മസാഫല്യമേ

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ത്തേന്‍കിളീ
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts