ചിങ്കാരക്കണ്ണാ (ഭാര്യ ഒന്ന് മക്കള്‍ മൂന്ന് )
This page was generated on May 15, 2024, 1:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ദിവ്യ ബി നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കല്‍പ്പന ,സിതാര ,രാജസേനന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:18.

ചിങ്കാര കണ്ണാ മറിമായ കണ്ണാ കണ്ണോരം നീ കളിയാട്
മിന്നാര കണ്ണാ ചാഞ്ചാടും കണ്ണാ കാതോരം മൊഴി മഴ തൂക്
എൻ കാർവർണ്ണമേ നീ പെയ്തിടവേ
നവ വാസന്ത ചന്ദ്രോത്സവം
ഓംകാര കുഴലൂതും കണ്ണാ മറിമായ കണ്ണാ കണ്ണോരം നീ കളിയാട്
മിന്നാര കണ്ണാ ചാഞ്ചാടും കണ്ണാ കാതോരം മൊഴി മഴ തൂക്

വരസൂര്യനാളമിരു മിഴി നീർത്തിയായ്
വിളങ്ങുന്നൊരീ രാഗവാത്സല്യം
സമഭാവമേകുമൊരു വാർതിങ്കളിൽ
തുളുമ്പും നിലാലോല ലാവണ്യം
ആ സ്നേഹ യാമിനിയിൽ നീരാടി
ഒരുമിച്ചു പാടുമിനിയീ നമ്മൾ
ഇത് മതഭേദമില്ലാത്തൊരോംകാരം
മനസ്സിന്റെ മറ നീക്കും ഓംകാരം
(ചിങ്കാര...)

പുതുവേദ ഗാഥയുടെ ശ്രുതി മീട്ടുവാൻ
ജപിക്കാമോ ഊ മന്ത്രസംഗീതം
ഗതി ഏകമായ നദി കടലായ പോൽ
ലയിക്കാമിതേ സർവസായൂജ്യം
നവരാസലീലയിതിലാറാടി
ഒരുമിച്ചു ചേരുമിനിയീ നമ്മൾ
ഇത് മതഭേദമില്ലാത്തൊരോംകാരം
മനസ്സിന്റെ മറ നീക്കും ഓംകാരം
(ചിങ്കാര...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts