ഈ മരച്ചില്ലയില്‍ (കൗസ്തുഭം )
This page was generated on May 22, 2024, 4:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഅനില്‍ പോങ്ങുമ്മൂട്
ഗാനരചനസഞ്ജീവ് കിളികുലം
ഗായകര്‍കെ എസ് ചിത്ര
രാഗംശുഭ പന്തുവരാളി
അഭിനേതാക്കള്‍കാർത്തിക ,ജഗന്നാഥവർമ്മ ,സുകുമാരി ,വിജയരാഘവൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:52.
ഈ മരച്ചില്ലയില്‍ ഒന്നിച്ചിരിക്കുവാന്‍
പോരുമോ പോരുമോ ഈ നിലാവില്‍ (ഈ മരച്ചില്ലയില്‍.. x2)
കായാമ്പൂവല്ലിയില്‍ ഊയലാടാന്‍
പോരുമോ കണ്ണാ നീലരാവില്‍ (കായാമ്പൂ..)
ഈ മരച്ചില്ലയില്‍ ഒന്നിച്ചിരിക്കുവാന്‍
പോരുമോ പോരുമോ ഈ നിലാവില്‍

ആാ..ആാ...

തണല്‍മരങ്ങള്‍ ചാഞ്ഞു കിളിയൊച്ചകള്‍ മാഞ്ഞു
വഴിയമ്പലങ്ങളടഞ്ഞു (തണല്‍..)
വിളിച്ചിട്ടും വിളിച്ചിട്ടും വരികില്ലെന്നോ ?
എന്റെ അരികില്‍ വന്നൊരുവാക്കും പറയില്ലെന്നോ? (വിളിച്ചിട്ടും..)

പകരം തരാമെന്റെ മനസ്സിലെ
പൊന്നോടക്കുഴലും താരാട്ടുമീ കണ്ണുനീരും
കവിളില്‍ തലോടിയെന്നും വിളിച്ചുണര്‍ത്താം
രാവിന്‍ മടിയില്‍ മയങ്ങുമ്പോള്‍ കൂട്ടിരിക്കാം (കവിളില്‍..)
ഈ മരച്ചില്ലയില്‍ ഒന്നിച്ചിരിക്കുവാന്‍
പോരുമോ പോരുമോ ഈ നിലാവില്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts