വിരവൊടു പാർത്ഥനു (അബല )
This page was generated on May 10, 2024, 5:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅശ്വതി
ഗായകര്‍കല്യാണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 09 2023 18:20:06.

വിരവൊടു പാർത്ഥനു തേരുതെളിയ്ക്കാന്‍
തിരുവാറന്മുള വാഴും കണ്ണാ
തിരുവല്ലയ്ക്കെഴുന്നള്ളീ കഥകളി
തൃക്കണ്‍ പാര്‍ക്കും മുകില്‍ വര്‍ണ്ണാ

തിരുശയനത്തിനനന്തപുരത്തില്‍
മരുവും മഴമുകില്‍ വര്‍ണ്ണാ കണ്ണാ
തൃച്ചംബരവും തിരുവമ്പാടിയും
തിരുവന്‍വണ്ടൂര്‍ വാഴും കണ്ണാ

ഏതൊരു തിരുനട എത്തിച്ചേര്‍ന്നാല്‍
എത്രനടന്നാല്‍ കാണാം നിന്നെ?
എത്രനടന്നാല്‍ കാണാം നിന്നെ?
എത്രനടന്നാല്‍ കാണാം നിന്നെ?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts