വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:03.
മാഞ്ഞുപോവാന്‍ മാത്രമായെന്‍ മാനസത്തില്‍ വന്നുദിച്ച മാരിവില്ലേ മറഞ്ഞു നീ എങ്ങു പോയാലോ ലീലയെല്ലാം മതിയാക്കി നീലവാനിന് കോണിലെങ്ങോ നീ ലയിച്ചുകഴിഞ്ഞല്ലോ സ്നേഹതാരമേ എന്നെ നോക്കി പുഞ്ചിരിക്കാതിരിക്കാനോ വെണ്ണിലാവേ നിന്മുഖത്തു കരിങ്കാറു കരി തേച്ചല്ലോ ജീവിതത്തില്‍ നല്ലകാലം തുടങ്ങാനായി കൂമ്പിനിന്ന പൂവിതളില്‍ മഞ്ഞു വീണു മരിവിച്ചല്ലോ കാണിനേരം കൊണ്ടു ചിത്തം കവര്‍ന്ന നാം ഇനി തമ്മില്‍ കാണുവാനാകാത്തവണ്ണം പിരിഞ്ഞു പോയി പ്രാണതന്തിതൊടുത്തൊരു വീണപൊട്ടി തകര്‍ന്നല്ലോ ഗാനമെല്ലാം നിന്നു പോയി ആ നാടകം തീര്‍ന്നു |