കണ്ടോ കണ്ടോ (ചുണ്ടിൽ തത്തും കവിതേ) (ബിഗ് ബ്രദർ )
This page was generated on May 10, 2024, 9:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംദീപക്‌ ദേവ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അർജുൻ മുരളീധരൻ ,ഗൗരിലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 25 2024 11:23:47.

ചുണ്ടിൽ തത്തും കവിതേ എൻ നിലാവേ
നിൻ നിഴലിളകും എൻ കൺപീലിയിൽ
നിൻ കനവുകളോ...മിഴിനീരോ...ഇന്നണയുകയായ്
എന്നിൽ കണ്ടോ...... കണ്ടോ.....
കുളിരും പൂക്കളും വിതറുകയോ
മെല്ലെ വന്നെൻ കുടിലിലെ പുതുവിരിയിൽ
എൻ അഴകോ മനസ്സോ കണ്ണാടിയിൽ
കണ്ടോ കണ്ടോ...കണ്ടോ കണ്ടോ.....
നീയൊരു മായാവിയായ്.....കൺമറയും മുൻപേ
എന്നെ കണ്ടോ.......ഓ ഓ.....

വിണ്ണിൽ നിന്നും മുകിലേ കന്നിമാവിൽ..
പൊൻ കതകരികിൽ എൻ സന്ദേശമായ്
ചെന്നണയുകിലോ പറയാമോ......
എന്നുയിരൊളികൾ ഒന്നു മെല്ലെ മെല്ലെ
നിറയേ പൂമണം പടരുകയോ...ആരോ....ആരോ...
ഇതുവഴി തെന്നിപ്പോകുന്നോ
എൻ ചെറുകാലടി നീ നിൻ പാതയിൽ
കണ്ടോ കണ്ടോ.....കണ്ടോ കണ്ടോ.....
നീയൊരു മായാവിയായ്.....കൺമറയും മുൻപേ
എന്നെ കണ്ടോ.......ഓ ഓ.....

മേഘപ്പൂങ്കൊമ്പിൽ ഊഞ്ഞാലു കെട്ടാം ഞാൻ
നീ വന്നൊന്നാടാൻ....കണ്ണാളേ
നിൻ ശ്വാസക്കാറ്റിൽ എൻ മൗനം മൂടുന്നു
പ്രേമത്തിൻ മാലാഖേ നീയാരോ.....
മിന്നും കനവിലെ കണിമലരോ
ഒഴുകും നദിയിലെ കുളിരലയോ
നീ ചൂടാത്ത പൂവുള്ള കാടാണ് ഞാൻ
കണ്ടോ കണ്ടോ.....കണ്ടോ കണ്ടോ.....
നീയൊരു മാലാഖയായ്....കൺമറയും മുൻപേ
എന്നെ കണ്ടോ.......ഓ ഓ.....

കണ്ടോ കണ്ടോ....ഓ ഓ.....
കണ്ടോ കണ്ടോ.....ഓ ഓ.....
നീയൊരു മായാവിയായ്.....കൺമറയും മുൻപേ
എന്നെ കണ്ടോ.......ഓ ഓ.....
ലാ.. ലാ..ലാ.....ലാ.. ലാ..ലാ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts