ഈ വഴിയിൽ (അച്യുതന്റെ അവസാന ശ്വാസം )
This page was generated on June 1, 2024, 10:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംടി കെ അഖിൽ രാജ്
ഗാനരചന സാബു പ്രെസ്റ്റോ
ഗായകര്‍കെ എസ് ഹരിശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 03 2023 12:16:53.
 ഈ വഴിയിൽ പുലരി പൂക്കുന്നിതാ
നിറ മിഴികൾ മായുന്നുവോ
ഇളമുകിലു ചേരുന്നിതാ
ഇട വഴിയിൽ ഓരങ്ങളിൽ
ഒരു സ്വപ്നകൂടാരം
ഇനി വർണ തെരേറാം
അരികത്തായി പാറുന്നോ
ഇഴ നെയ്തെൻ മോഹങ്ങൾ

ഓഹോ ഹോ ഹോ ഓഹോ... ഓ ഓ.. ഓ

മാമരങ്ങൾ മഞ്ഞണിഞ്ഞും കുഞ്ഞു കാറ്റിൻ കൊഞ്ചലും
ചാരെ വന്നെൻ കാതിൽ മൂളി പാട്ടുമായി പൂന്തെന്നലും
മായുമെൻ രാവുകൾ അറിയാതെ പുലരും നാളുകൾ
മിഴികളിൽ തെളിയുമീ വഴിയാകെ ഉതിരും പൂക്കളും


മേലെ വാനിൽ ചാരെ മുകിലിൻ ദൂതു ചെല്ലേണം

താരകങ്ങൾ മിന്നിമായും
മേലേവാനിൻ താഴ് വരയിൽ
ചാരെ നിൽപ്പു ചാഞ്ഞുറങ്ങാൻ
പാതിരാ പൊൻതിങ്കളും
തെന്നലെൻ അരികിലായി
അണയുമോരോ രാഗമായി
ഉണരുമീ ആശകൾ
പുഴയായി ഇതിലെ ഒഴുകിടും

പാറി വരുമീ മാരി മുകിലിൻ കൂടു തേടേണം

ഓഹോ ഹോ ഹോ ഓഹോ... ഓ ഓ.. ഓ
( ഈ വഴിയിൽ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts