വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | അലക്സ് പോള്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:32.
aaaa നേടിയതൊന്നുമെടുക്കാതെ ഇനിയേതൊരിടം എന്നറിയാതെ (2) മൂളിയൊരീണം മുഴുമിക്കാതെ മൂകരായ് നാം പടിയിറങ്ങും മൂകരായ് നാം പടിയിറങ്ങും (ണേടിയതൊന്നു....) ഒരു വഴി വന്നൊരു പുലർവെയിൽ മറ്റൊരു വഴിയേ പോയ് മറയുന്നു (2) വിട പറയുമ്പോൾ നോവിൻ ഈറന്മിഴികൾ താനേ അടയുന്നു ഒരു പിടി നെന്മണി വിതറിയ കൈകളേ (2) ഒരു പിടിയോർത്തു തേങ്ങുന്നു (നേടിയതൊന്നു....) ഒരു കുറി മാത്രം വരുമിതിലേ നാം ചെറിയൊരു വേഷം ചെയ്യാനായ്(2) പിഴകൾ തിരുത്താനാവും മുൻപേ ഇതാണു ജീവിതമെന്നറിവൂ മൃതിയെ ജയിക്കും മധുര സ്മൃതികൾ (2) അമൃത സുഗന്ധം തൂവുന്നു (നേടിയതൊന്നു.....) |