വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:06.
പൂനിലാവിന്‍ തൂവല്‍ നിരത്തി നീല മേഘം താലമുയര്‍ത്തി കായലോളം കോടി ഞൊറിഞ്ഞു ഭൂമിപ്പെണ്ണിന്‍ പ്രായമറിഞ്ഞു (പൂനിലാവിന്‍ ) അഴിമുഖ വാതിലിലൂടെ.... അഴിമുഖ വാതിലിലൂടെ ഒരു കുളിര്‍ കാറ്റൊഴുകുമ്പോള്‍ കരകളില്‍ തേനല പോലെ കുരവകള്‍ തൂകുവതാരോ തൂകുവതാരോ...... (പൂനിലാവിന്‍ ) മിഴികളില്‍ പൂ വിരിയുമ്പോള്‍ മിഴികളില്‍ പൂ വിരിയുമ്പോള്‍ നിഴലുകള്‍ മയ്യെഴുതുമ്പോള്‍ നിറകതിര്‍ മാലകളേകും അഴകുകള്‍ ഞാനറിയുന്നു ഞാനറിയുന്നു...... (പൂനിലാവിന്‍ ) |