വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | കൈതപ്രം വിശ്വനാഥ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:51.
ചുന്ദരി നിനക്കമ്മയില്ലെങ്കിലും ഞാനുണ്ടല്ലോ കൂടെ ഓമനേ നിനക്കാരുമില്ലെങ്കിലും ഞാനുണ്ടല്ലോ കൂടെ എന്റെ പൊന്മണി കണിപ്പൈങ്കിളി രാരീ രാരീരം രാരോ (2) ചുന്ദരി നിനക്കമ്മയില്ലെങ്കിലും ഞാനുണ്ടല്ലോ കൂടെ പൂവു പോല്‍ ഉറങ്ങണം മെല്ലെ മെല്ലെ ഉണരണം തുമ്പിയായി പറന്നു നീ ഇമ്പമോടെ പാടണം കോടിവര്ണ്ണമോഹമായി ഈ ജന്മമാകെ നിറയണം ഉറങ്ങ് ചാഞ്ഞുറങ്ങ് എന്റെ മടിയില്‍ നീയുറങ്ങ് (ചുന്ദരി) രാഗതാരകങ്ങളേ വിണ്ണില്‍ നിന്നിറങ്ങുമോ കുഞ്ഞുകാലു രണ്ടിലും മിന്നുമായിറങ്ങുമോ സ്നേഹചന്ദ്രബിംബമേ ഇളമാന്കിടാവിനെ നല്‍കുമോ വരുമോ താഴെ വരുമോ തുണയായി താഴെ വരുമോ (ചുന്ദരി) |