അകാലേ ആരും കൈ വിടും (ജീവിതനൗക )
This page was generated on May 4, 2024, 2:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍മെഹബൂബ്‌
രാഗംപഹാഡി
അഭിനേതാക്കള്‍സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ ,തിക്കുറിശ്ശി സുകുമാരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:26.
അകാലേ ആരു കൈവിടും
നീ താനേ നിന്‍ സഹായം
സധീരം തുടരൂ നിന്‍ ഗതി
നീ താനേ നിന്‍ സഹായം

നിരാശാലേശമെന്നിയേ പ്രവൃത്തി ചെയ്ക പോക
സഖാവേ സ്വപ്രയത്നമേ സുഖം നിനക്കു നല്‍കൂ
വിശാലം മഹിയില്‍ നിന്‍ വഴി
നീ താനേ നിന്‍ സഹായം

അന്ത്യവിയര്‍പ്പിന്‍ ഫലമിനി തൊടായ്ക നീ
വിഷം വിഷം ഹോ
തൊടായ്ക നീ വിഷം വിഷം
സഖാവേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts