നീലരാവിൻ (അന്തിപ്പൊന്‍വെട്ടം )
This page was generated on May 14, 2024, 9:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഡോ.എസ് പി രമേഷ്
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അരുൺ ചെറുകാവിൽ ,സൈജു കുറുപ്പ് ,ര‌മ്യാ നമ്പീശൻ ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:04.

നീലരാവിന്‍ നെറ്റിയില്‍ പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു(2)
താഴ്വാരം കുളിര്‍നിലാവില്‍
സുഖദമാമൊരു കനവു കാണുന്നു...
നീലരാവിന്‍ നെറ്റിയില്‍ പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു

ദൂരേ....ദൂരേ.......
ദൂരെ ഇരുളിന്‍ മടിയിലായ്
ശുഭതാരമുണരുമ്പോള്‍ ....
ലോലമൊരു മധുഗാനശകലം
മൂളിടുന്നാരോ.......
നീലരാവിന്‍ നെറ്റിയില്‍ പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു

ഓര്‍മ്മതന്‍ .....ഓര്‍മ്മതന്‍ .....
ഓര്‍മ്മതന്‍ ചെറു ചിമിഴു താനേ
പാതി വിടരുമ്പോള്‍ ......
മൃദുസുഗന്ധം പടരുമെന്നുടെ
തരള ഹൃദയത്തില്‍ .......
(നീലരാവിന്‍ ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts