കണ്ണിനു കണ്ണായ കണ്ണാ (പ്രിയ)
This page was generated on May 10, 2024, 4:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ലത രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി ,അടൂര്‍ ഭാസി ,വീരൻ ,കോട്ടയം ശാന്ത ,ടി കെ ബാലചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 12 2018 17:28:12.



കണ്ണിനു കണ്ണായ കണ്ണാ എന്നും
ഗുരുവായൂര്‍ വാഴും താമരക്കണ്ണാ
കണ്ണിനു കണ്ണായ കണ്ണാ

ഈരേഴുലോകവും നിന്നെക്കാണാന്‍
ഇരവും പകലും തേടുന്നൂ
മഴമുകില്‍ വര്‍ണ്ണാ നിന്നുടല്‍ കാണാന്‍
മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ
മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ

മുരളികയാലൊരു തേന്മഴ ചൊരിയൂ
മുരഹര നീയെന്‍ ഹൃദയത്തില്‍
മുരളികയാലൊരു തേന്മഴ ചൊരിയൂ
പകരം ഞാനെന്‍ ജീവിത മാലിക
ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍
ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍
കണ്ണിനു കണ്ണായ കണ്ണാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts