ദേവദുന്ദുഭി (എന്നെന്നും കണ്ണേട്ടന്റെ )
This page was generated on May 15, 2024, 12:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,സതീഷ്‌ ബാബു ,സുനന്ദ
രാഗംആഭേരി
അഭിനേതാക്കള്‍സംഗീത് ,സോണിയ ,ശ്രീവിദ്യ ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:15.
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍ കാവ്യമരാള ഗമനലയം

നീരവഭാവം മരതകമണിയും സൌപര്‍ണ്ണികാതീരഭൂവില്‍
പൂവിടും നവമല്ലികാലതകളില്‍ സര്‍ഗ്ഗോന്മാദശ്രുതിവിലയം
സ്വരമധുരം ജതിനടനം പതേ പതേ ശുഭചലനം

പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും നീഹാരബിന്ദുവായ് നാദം
ശ്രീലവസന്ത സ്വരജതി മീട്ടും കച്ഛപിവീണയായ് കാലം
അഴകിന്നീറന്‍ നീലാഞ്ചലം ചുറ്റി ഹരിചന്ദനശുഭ ഗന്ധമുണര്‍ത്തി
അപ്സരകന്യതന്‍.... ആ.....
അപ്സരകന്യതന്‍ താളവിന്യാസ ത്രികാലജതിയായ്
ത്രിസന്ധ്യകള്‍
സ്വരമധുരം ജതിനടനം പതേ പതേ ശുഭചലനം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts