പതിനേഴാം വയസ്സിൽ (തിരകൾ എഴുതിയ കവിത )
This page was generated on May 31, 2024, 2:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സരിത ,കമലഹാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:04.

പതിനേഴാം വയസ്സില്‍ എന്നില്‍ നിന്നില്‍
ആ പ്രായം കാട്ടിയ
ചപലതകള്‍ക്കു കോടി നമസ്കാരം
വെണ്ണിലാവൊളി വിരിഞ്ഞപോലെ
വെള്ളത്തുള്ളികള്‍ ചിതറും പോലെ

മരതകമണിമയ മണല്‍മെത്തകളില്‍
പാട്ടുകള്‍ പാടിയ കൊച്ചിളം കാറ്റിന്
തിരയാല്‍ മറനല്‍കും വെണ്‍കുളിര്‍ ശിലകള്‍ക്ക്
ആശിസ്സു നേര്‍ന്നിടും ചന്ദന തുള്ളികള്‍ക്ക്
കോടിനമസ്കാരം.. കോടിനമസ്കാരം

എന്നോടിണങ്ങിവരും നിന്‍ കാലിണകളേ
സംഗമം നേടാന്‍ ഉയരുന്ന നിന്‍ കൈകളേ
എന്മുഖം തെളിയും നിന്‍ അഞ്ജനമിഴികളേ
കന്മദം മണക്കും ഉന്മദചൊടികളേ
കോടിനമസ്കാരം.. കോടിനമസ്കാരം

കല്‍പ്പനയുണര്‍ത്തിയ പുലരിമുഹൂര്‍ത്തമേ
അവസരമൊരുക്കിയ സന്ധ്യാവേളകളേ
ജന്മംനല്‍കിയ താതമാതാക്കളേ
നമ്മേ കാത്തിരിക്കും ഭാവികാലമേ
കോടിനമസ്കാരം.. കോടിനമസ്കാരം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts