വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ ,കെ എസ് ചിത്ര |
രാഗം | ഹിന്ദോളം |
അഭിനേതാക്കള്‍ | കാവ്യ മാധവന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 20 2013 09:35:06.
ഉറങ്ങാതെ രാവുറങ്ങീ ഞാന്‍ മിഴിവാതില്‍ ഇതള്‍ ചാരി നിഴല്‍നാളം തിരി താഴ്ത്തി മനസ്സു നീര്‍ത്തുന്ന പൂമെത്തയില്‍ (ഉറങ്ങാതെ) പാതിരാവനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിന്മേല് ഉമ്മവച്ചു അഴിഞ്ഞുകിടന്നൊരു പുടവയെന്നോര്‍ത്തു ഞാന്‍ അല്ലിനിലാവിനെ മടിയില്‍ വച്ചു ഞാനടിമുടിയെന്നെ മറന്നു (ഉറങ്ങാതെ) വാസന്ത വരചന്ദ്രന്‍ വളയിട്ട കയ്യിലെ വാസനത്താംബൂലം ഉഷസ്സെടുത്തു പൊഴിഞ്ഞുകിടന്നൊരു പൂവിലെ തേനുമായ് പൂവെയില്‍പ്രാവുകള്‍ പറന്നുവന്നു നീ ഒരുഞൊടിയെന്നെ തിരഞ്ഞു (ഉറങ്ങാതെ) |