സമയമിതപൂർവ്വ [മൂവി വേർഷൻ] (ഹരികൃഷ്ണൻസ്‌ )
This page was generated on May 3, 2024, 8:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംരാഗമാലിക
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,മമ്മൂട്ടി ,മോഹന്‍ ലാല്‍ ,നെടുമുടി വേണു ,കൃഷ്ണ ,സുധീഷ് ,യദു കൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:51.




സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം
എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി
(സമയമിതപൂർവ ..)

തവ മൃദുസ്മേര സിന്ദൂരം ഉഷഃകാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിന്‍ യോഗവൈഭവം (2)
നിത്യ സുന്ദരീ വശ്യമോഹിനീ ലയോദാരം ഈ പദചലനം
ആനന്ദനം താനന്ദനം
താനം തപനം ഗാനം ഗമനം (2)
യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
(സമയമിതപൂർവ ..)

ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും പരിവേദനമോ പനിനീര്‍ ആകും (2)
പാപാന്ധകാരം പാര്‍വണം ആകും പാഥേയം ആകും പുണ്യങ്ങള്‍
ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍ (2)
ആശ്രയം ആകും ദേവാംശം
ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും
ആനന്ദനം തനം ധും തോം തനം ധും തോം തനം ധും തോം തനം (2)
താനം തപനം ഗാനം ഗമനം (2)
യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
സാ ജനുതക പ സനിധ തക തകിടജം
നിധമ തകതം മഗരിസ
തകിട പാസ തകധിമി ഗാമ തരികിട സാഗ തക തരിതജം
പാ സമഗരിസ തോം തകജനുത മാ തുകു സരിനിധമപ സഗരി തജം
സഗമ ഗമപ ജനുധ ധിമി സഗ തകിട തൊം സനിധമ തകിടതോം
(സമയമിതപൂർവ ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts