വല്ലകി മീട്ടുന്ന പല്ലവി കേട്ടെന്റെ (പോലിസ്‌ ഡയറി [സ്റ്റാർട്ട്‌ ഇമ്മീഡിയറ്റ്ലി] )
This page was generated on May 11, 2024, 6:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംസ്റ്റീവ് മാത്തൻ
ഗാനരചനഡോ സദാശിവന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:43.

വല്ലകി മീട്ടുന്ന പല്ലവി കേട്ടെന്റെ
വല്ലരി കോരിത്തരിക്കേ..
മഴയുതിരാറുണ്ട് പൂമഴ..
മണമൊഴുകാറുണ്ട് പൂമണം..

അരികിലെത്താനെന്നെ അനുവദിയ്ക്കില്ലയോ
തുയിലുണര്‍ത്താന്‍ നിന്ന ദേവീ..
നഖജസ്വരങ്ങളാല്‍ മധുരസ്വരങ്ങളാം
നാദോപാസന തുടരില്ലയോ..

സരിഗമയ്ക്കൊപ്പിച്ചു തനു വളയ്ക്കില്ലയോ
മനസ്സിളക്കാന്‍ വന്ന മാനേ..
ഹരിതവനങ്ങളില്‍ ചമതവനങ്ങളില്‍
രാഗാലാപന സദിരില്ലയോ..



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts