മംഗല പാല (ഒരാള്‍ മാത്രം )
This page was generated on May 14, 2024, 3:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തിലകൻ ,ശ്രുതി ,പ്രവീണ ,കാവ്യ മാധവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:39.

മംഗലപ്പാലപ്പൂമണം
ദൂരെ ആവണിത്തേരിന്നാരവം
താമരപ്പെണ്ണിന്‍ കൈകളില്‍
മഞ്ഞു പെയ്‌തുലയുന്ന കൗതുകം
കോടി മുല്ല പൂത്തുലഞ്ഞു
മാര്‍ഗഴിപ്പൂങ്കാവില്‍
മുറ്റത്തെ കന്നിത്തേന്‍മാവില്‍
പാടാന്‍ വന്നല്ലോ രാരിത്തത്തമ്മ
(മുറ്റത്തെ)

താമരപ്പെണ്ണിന്‍ കൈകളില്‍
മഞ്ഞു പെയ്‌തുലയുന്ന കൗതുകം
മംഗലപ്പാലപ്പൂമണം
ദൂരെ ആവണിത്തേരിന്നാരവം

മുത്തോളങ്ങള്‍ മുട്ടിത്തഴുകുന്ന തീരത്ത്
ഓരോ പൂവിലുമോടിക്കളിക്കുന്നു പൂത്തുമ്പി
കൈ നിറയെ കുപ്പിവള
ഉടുത്തൊരുങ്ങാന്‍ കോടിമുണ്ട്
ഒന്നിങ്ങുവന്നാലൊന്നിച്ചിരിക്കാലോ
കാണാക്കറുമ്പീ കാക്കത്തമ്പ്രാട്ടീ
(താമര)

പുന്നെല്ലിന്‍റെ പുത്തരിവച്ചു വിളമ്പാറായ്
പുള്ളോന്‍പാട്ടിന് നാക്കില പൂക്കില തുള്ളാറായ്
ആറാടാന്‍ ആ‍മ്പല്‍ക്കുളം ആളങ്കാരത്തിനാഭരണം
താലീ പീലി കുന്നിമലഞ്ചെരുവില്‍
പുത്തന്‍ കിനാവിന്‍ ചന്ദനക്കൊട്ടാരം
(താമര)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts