മഞ്ഞണിക്കൊമ്പിൽ [Sad] (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ )
This page was generated on May 18, 2024, 10:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ് ജാനകി
രാഗംഹമീര്‍ കല്യാണി
അഭിനേതാക്കള്‍പൂർണ്ണിമ ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:07.
�manjani kombil oru kingini thumbil


മഞ്ഞണി കൊമ്പില്‍ ഒരു കിങ്ങിണി തുമ്പില്‍
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടേ തുണയെവിടേ ?
ഇണയെവിടേ തുണയെവിടേ ഒരു സുന്ദരിക്കുരുവി (മഞ്ഞണി കൊമ്പില്‍...)

മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലി കാവില്‍
ഒറ്റക്കൊരു കൊമ്പില്‍ കൂടും കൂട്ടി നീ
മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലി കാവില്‍
ഒറ്റക്കൊരു കൊമ്പില്‍ കിളി കൂടും കൂട്ടി നീ
ചൊടിയിണകളിലമൃതമോടവനതുവഴി വന്നു
ഒരു ചെറുകുളിരലയിളകി നിന്നോമല്‍കരളില്‍ (മഞ്ഞണി കൊമ്പില്‍...)

കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
ശിരകളിലെങ്ങോ ഒരു കല്യാണ മേളം (കന്നും..)
മണിച്ചിറകടിച്ചവനോടൊപ്പം-
അങ്ങകലെയെങ്ങാനും പറന്നുയരണം-
ഇനി ഒരു നാള്‍ സിന്ദൂരക്കുരുവി (മഞ്ഞണി കൊമ്പില്‍...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts