മുത്തിലും മുത്തായ (റസ്റ്റ്‌ ഹൗസ്‌ )
This page was generated on May 14, 2024, 4:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,കെ പി ഉമ്മർ ,മീന ,അടൂര്‍ ഭാസി ,പറവൂര്‍ ഭരതന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:04.

മുത്തിലും മുത്തായ മണി മുത്തു കിട്ടി
ഉം...ഉം...
മുത്തിലും മുത്തായ മണി മുത്തു കിട്ടി
മുത്തം തരാനൊരു മരതകം കിട്ടി
ചിത്ര മനോഹര സ്വപ്നങ്ങളെന്റെ
ചിത്തത്തിലെഴുതുവാൻ ഭാവന കിട്ടി (മുത്തിലും)

എത്ര നാൾ എത്ര നാൾ തേടിയലഞ്ഞു
എത്ര നാൾ എൻ മിഴി ചുറ്റും തിരഞ്ഞു
പൊട്ടിച്ചിരിക്കുന്ന നിൻ തിളക്കത്തിൽ
പൊട്ടിവിരിഞ്ഞെന്റെ രോമാഞ്ചവാടി (മുത്തിലും)

എത്തി ഞാൻ എത്തി ഞാൻ ഈ രത്ന ഭൂവിൽ
ചിറ്റല പാടുമീ സംഗീത ഭൂവിൽ(എത്തി)
നൃത്തം ചവിട്ടുന്നൊരെൻ മോഹ ജാലം
മുട്ടി വിളിക്കുന്നു വാതിൽ തുറക്കൂ (മുത്തിലും)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts