യമുനേ യദുകുല രതിദേവനെവിടെ (റസ്റ്റ്‌ ഹൗസ്‌ )
This page was generated on May 14, 2024, 2:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,എസ് ജാനകി
രാഗംകാപ്പി
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,കെ പി ഉമ്മർ ,മീന ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:04.
 
യമുനേ.. യമുനേ.. പ്രേമയമുനേ..
യദുകുല രതിദേവനെവിടെ എവിടെ
യദുകുലരതിദേവനെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നിറകാൽത്തളമേളമെവിടെ
യദുകുലരതിദേവനെവിടെ

പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു ഞാൻ വിരിച്ചു
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
പോരാതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ രാധേ
യദുകുലരതിദേവനിവിടെ

പുല്ലാങ്കുഴൽവിളി കേൾക്കാൻ കൊതിച്ചപ്പോൾ
ചെല്ലമണിത്തെന്നൽ ചിരിച്ചു കളിയാക്കി ചിരിച്ചു
നീ തൂകുമനുരാഗ നവരംഗഗംഗയിൽ
നീന്താതിരിക്കുമോ കണ്ണൻ
നീന്താതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ രാധേ
യദുകുല രതിദേവനിവിടെ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts